jump to navigation

കോളറാകാലത്തെ പ്രണയം ഒക്ടോബര്‍ 1, 2006

Posted by കെവി in ഗബ്രിയേല്‍ ഗാര്‍സിയ, നോവല്‍.
trackback

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്
വിവഃ വി. കെ. ഉണ്ണിക്കൃഷ്ണന്‍

വിസ്മയിപ്പിക്കുന്ന ശക്തിയും മാധുര്യവുമുള്ള ഒരു പ്രണയകഥ. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വായിച്ചു് ആസ്വദിച്ച ആരാധകര്‍ക്കു് അതിലും മികച്ച ഒരു നോവല്‍ എഴുതാന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിനു് കഴിഞ്ഞെന്നു് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. എന്നാല്‍ അതുതന്നെയാണു് അദ്ദേഹം ചെയ്തിരിക്കുന്നതു്.___ന്യൂസ് വീക്ക്

പ്രണയത്തോടൊപ്പം മരണവും മഹാമാരിയും വാര്‍ദ്ധക്യവും ഗൃഹാതുരത്വവും ഈ നോവലിന്റെ പ്രമേയങ്ങളാണു്. അതുകൊണ്ടുതന്നെ കാലം ഈ കൃതിയില്‍ സര്‍വസ്പര്‍ശിയായി നിറയുന്നു. എല്ലാത്തരത്തിലുമുള്ള പ്രണയത്തിന്റെയും രതിയുടെയും സര്‍ഗ്ഗാത്മകമായ സൌന്ദര്യാവിഷ്കാരമത്രേ ഈ കൃതി. കുടുംബജീവിതത്തിന്റെയും അതിനുപുറമേയുള്ള സ്ത്രീപുരുഷബന്ധങ്ങളുടെയും ജൈവചൈതന്യവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും മാന്ത്രികസ്പര്‍ശമുള്ള മാര്‍ക്വിസ് ഭാഷയിലൂടെ ഈ നോവലില്‍ പറയുന്നു.

1997

ഗ്രന്ഥശാലയില്‍ ലഭ്യമായ മറ്റു നോവലുകള്‍

Advertisements
%d bloggers like this: