jump to navigation

ദേവസ്പന്ദനം സെപ്റ്റംബര്‍ 30, 2006

Posted by കെവി in എം. വി. ദേവന്‍, ലേഖനം.
trackback

എം. വി. ദേവന്‍

ചിത്രകാരന്‍, ശില്പി, സാഹിത്യകാരന്‍, പ്രസംഗകന്‍, വാസ്തുശില്പി എന്നീ നിലകളില്‍ മലയാളികളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ എം.വി. ദേവന്റെ അരനൂറ്റാണ്ടുകാലത്തെ സാഹിത്യരചനകളുടെ സമാഹാരമാണു് ദേവസ്പന്ദനം. നിസ്സംഗമായ സത്യാന്വേഷണത്വരയോടെ മനുഷ്യക്ഷേമം മുന്‍നിര്‍ത്തി ആശയങ്ങളുടെ മേഖലയില്‍ ചിന്താശക്തി വ്യാപരിപ്പിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണു് ദേവന്‍. പാണ്ഡിത്യപ്രകടനമോ കപടഗൌരവമോ ഇല്ലാതെ തികച്ചും ലളിതമായി ആശയാവിഷ്കാരം നടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം ഒരുപോലെ പഠനാര്‍ഹങ്ങളാണു്. കല, സാഹിത്യം മുതലായവയെപ്പറ്റി അടിസ്ഥാനപരമായ ധാരണകളുള്ള ഒരു മനസ്സിനല്ലാതെ മര്‍മ്മസ്പര്‍ശിയായ ആശയങ്ങളെ ഇത്ര സുവ്യക്തമായി പ്രതിപാദിക്കുക സാധ്യമല്ല.

മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു് ബീജാവാപം നടത്തുന്ന അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണു്. ദേവന്‍ എന്ന ചിത്രകാരന്റെ വ്യക്തിത്വം സ്ഫുരിക്കുന്ന ചിത്രങ്ങളുടെ ഒരു വിഭാഗവും ജീവിതത്തിന്റെ ആല്‍ബം എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു വിഭാഗവും കൂടാതെ മുഖാമുഖങ്ങളുടെ ഒരു ഭാഗവും ഇതിലുണ്ടു്.

1999

2000-ത്തിലെ വയലാര്‍ അവാര്‍ഡു് ലഭിച്ച കൃതി.

ഗ്രന്ഥശാലയിലെ മറ്റു ലേഖനങ്ങള്‍

Advertisements

അഭിപ്രായങ്ങള്‍»

1. കലേഷ്‌ - ഒക്ടോബര്‍ 1, 2006

ഈ പുസ്തകം അവിടുണ്ടോ?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: