jump to navigation

അബീശഗിന്‍ സെപ്റ്റംബര്‍ 16, 2006

Posted by കെവി in നോവല്‍, ബെന്യാമിന്‍.
trackback

ബെന്യാമിന്‍

” ‘ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടതു് ശരീരംകൊണ്ടല്ല മനസ്സുകൊണ്ടാണു്’ എന്ന വചനം അനേകം പ്രതിധ്വനികളോടെ അബീശഗിന്‍ എന്ന നീണ്ടകഥയുടെ ആഴങ്ങളില്‍നിന്നു് പുറപ്പെടുന്നു. സത്യവേദപുസ്തകത്തിലെ മൌനങ്ങളില്‍നിന്നു് കാലാതിവര്‍ത്തിയായ ഒരു പ്രണയകഥ നെയ്തെടുക്കുമ്പോള്‍ത്തന്നെ രതി, അധികാരം എന്നീ ജീവിതസമസ്യകളെക്കൂടി പ്രണയമെന്ന പൊരുളിനോടു് ചേര്‍ത്തു വയ്ക്കുന്നതിനാല്‍ പല മാനങ്ങളിലുള്ള പാരായണം ഈ കൃതി സാധ്യമാക്കുന്നു.”
പി. സുരേന്ദ്രന്‍

പഴയനിയമപുസ്തകത്തിലെ മൌനത്തെ ‘ഉത്തമഗീത’ത്തിന്റെ സാന്ദ്രസംഗീതംകൊണ്ടു് ശബ്ദായമാനമാക്കുന്ന, ശലോമോന്റെയും അബീശഗിനിന്റെയും, വീഞ്ഞിനേക്കാള്‍ മധുരതരമായ പ്രണയകഥ.
ഗ്രന്ഥശാലയില്‍ ലഭ്യമായ മറ്റു നോവലുകള്‍

അഭിപ്രായങ്ങള്‍»

1. പെരിങ്ങോടന്‍ - സെപ്റ്റംബര്‍ 16, 2006

ബെന്യാമിന്‍ ബ്ലോഗ് തുടങ്ങിയതു ബഹ്‌റെയിനുള്ളവര്‍ ഈ സമയം കൊണ്ടു അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു.

ഇതാ ലിങ്ക്.

2. പി. ശിവപ്രസാദ്‌ - ജനുവരി 17, 2007

ബെന്യാമിന്റെ ‘അബീശഗിന്‍’ എന്ന ചെറു കൃതി, എന്നെ ആകര്‍ഷിച്ചത്‌ അതിന്റെ പാരായണക്ഷമതയും ഭാഷാലാവണ്യവും കൊണ്ടാണ്‌. ഒരു ബൈബിള്‍ കഥ ഇങ്ങനെയും ജീവിതസ്പര്‍ശിയായി അവതരിപ്പിക്കാമെന്ന്‌ അതിലൂടെ തെളിഞ്ഞു. ഏത്‌ നിലവാരത്തിലുള്ളവരെയും യുക്തമായ മേഖലയിലേക്ക്‌ നയിക്കാന്‍ കഴിയുന്ന ഈ നോവല്‍ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്നായി ഞാന്‍ കണക്കാക്കുന്നു.


ഒരു അഭിപ്രായം ഇടൂ