jump to navigation

Library moved to Chennai സെപ്റ്റംബര്‍ 2, 2014

Posted by കെവി in Uncategorized.
add a comment

The new web address of library is http://anjalilibrary.comlogo

Advertisements

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഏപ്രില്‍ 11, 2007

Posted by കെവി in ഓര്‍മ്മകുറിപ്പുകള്, ടി. വി. ഈച്ചരവാരിയര്‍.
1 comment so far

പ്രൊഫ. ടി. വി. ഈച്ചരവാരിയര്‍

ഒരച്ഛന്‍ മകനെ ഓര്‍ക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളിപ്പെടുന്ന കാഴ്ചയാണു് ഈ പുസ്തകത്തില്‍. ഭരണകൂടത്തിന്റെ ഇരകളായിത്തീര്‍ന്ന മക്കളെ ഓര്‍ക്കുന്ന അച്ഛനമ്മമാര്‍ക്കു വേണ്ടി കണ്ണീരു കൊണ്ടും അജയ്യമായ സഹനശക്തികൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും രചിച്ച ഈ പുസ്തകം ഭരണകൂട ഭീകരതയുടെ കുടിലകാലത്തെ നമ്മുടെ മറവിയില്‍ നിന്നും പുറത്തു ചാടിക്കുന്നു.

ഹേബിയസ് കോര്‍പ്പസ് വിധിപകര്‍പ്പു്, രാജന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

കറന്റ് ബുക്സ് തൃശ്ശൂര്‍

ഒരു രക്തവില്‍പ്പനക്കാരന്റെ പുരാവൃത്തം മാര്‍ച്ച് 14, 2007

Posted by കെവി in നോവല്‍, യൂ ഹ്വാ, വിവര്‍ത്തനം.
add a comment

യൂ ഹ്വാ

വിവ: എ. വി. ഗോപാലകൃഷ്ണന്‍

സാംസ്കാരികവിപ്ലവകാലചൈനയില്‍ ജീവിച്ച ഒരു രക്തവില്‍പ്പനക്കാരന്റെ പുരാവൃത്തം.

ചിരിയോടെ ചരിത്രത്തെയും സമൂഹത്തെയും വീക്ഷിക്കുന്ന ഈ നോവല്‍ ആഖ്യാനത്തിലും അവതരണത്തിലും നവീനത സൃഷ്ടിക്കുന്നു.

ഒരു സ്കൂള്‍ ടീച്ചറുടെ ഡയറി മാര്‍ച്ച് 9, 2007

Posted by കെവി in എഫ്. വിഗ്ദറോവ, ടി. എസ്. നമ്പൂതിരി, നോവല്‍, വിവര്‍ത്തനം.
1 comment so far

എഫ്. വിഗ്ദറോവ

വിവഃ ടി. എസ്. നമ്പൂതിരി

പ്രകാശമാനമായ ഗുരുശിഷ്യബന്ധങ്ങള്‍, അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ധാരണയും സഹകരണവും, വളര്‍ന്നുവരുന്ന തലമുറയെ കര്‍മ്മോത്സുകരാക്കുകയും നാടിന്റെ നല്ല ഭാവിക്കു് വാഗ്ദാനമാക്കുകയും ചെയ്യുന്ന വിദ്യാലയാന്തരീക്ഷം. നമുക്കെവിടെയോ നഷ്ടപ്പെട്ട ഉത്തമമായ ഒരു സ്കൂള്‍ ജീവിതത്തിന്റെ യഥാതഥമായ ചിത്രീകരണമാണു് ഈ നോവല്‍. എഫ്. വിഗ്ദറോവയുടെ എ ഡയറി ഓഫ് എ സ്കൂള്‍ ടീച്ചര്‍ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ വിവര്‍ത്തനം.

കറന്റ് ബുക്സ്

ആല്‍കെമിസ്റ്റ് മാര്‍ച്ച് 7, 2007

Posted by കെവി in നോവല്‍, പൌലോ കൊയ്ലോ.
2 comments

372.jpgപൌലോ കൊയ്‌ലോ

ആട്ടിന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ചു് ഒരു കുട്ടി അവനെ ഈജിപ്റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്ക്കുണ്ടാകുന്ന ഈ സ്വപ്നദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്റ്റ് ആ യാത്രയുടെ കഥയാണു് – ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിനു് ദൈവികമായ സൌരഭ്യം നല്കുന്ന വഴിയാണു് ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൌലോ കൊയ്‌ലോയുടേതു്. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്റ്റ് അത്തരമൊരു പുസ്തകമാണു്.

സുന്ദരികളും സുന്ദരന്മാരും ഫെബ്രുവരി 28, 2007

Posted by കെവി in ഉറൂബ്, നോവല്‍.
add a comment

“ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി-നാനാവിധങ്ങളായ സാമൂഹ്യബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി-വര്‍ത്തമാനത്തില്‍  നിലകൊള്ളുകയാണു് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനികപൂര്‍വ്വമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്തപ്രത്യയശാസ്ത്രത്താല്‍ നിര്‍ണ്ണയിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധത്തിലേയ്ക്കു് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണു് ഉറൂബ് നോവലായി എഴുതുന്നതു്.” ____ സുനില്‍ പി. ഇളയിടം.

നിലാവിന്റെ നാട്ടില്‍ ജനുവരി 24, 2007

Posted by കെവി in അഷിത, കഥകള്‍.
1 comment so far

നിലാവിന്റെ നാട്ടില്‍അഷിത

“എഴുത്തു് നിര്‍ത്തണമെന്നു് കലശലായി ഞാനും മോഹിച്ചിട്ടുണ്ടു്. ഒരു സ്ത്രീയായതിനാലാവാം, അല്ലെങ്കില്‍ സ്ത്രീത്വത്തിനു കല്പിച്ചിട്ടുള്ള പര്‍ദ്ദക്കുള്ളില്‍ കയറിക്കൂടി ഇരിക്കാനുള്ള ആശകൊണ്ടാവാം, കഥയെ മുറിച്ചുകളഞ്ഞാല്‍ അതു് എളുപ്പമാവും എന്നു് തോന്നിയിട്ടുണ്ടു്. അതിനു കിണഞ്ഞു ശ്രമിച്ചിട്ടുണ്ടു്. അങ്ങനെയാണു് അറിഞ്ഞതു്, അതു് എന്നെയാണു് വഹിക്കുന്നതു്, ഞാന്‍ അതിനെയല്ല എന്നു്.” _അഷിത_

പ്രശസ്ത കഥാകാരി അഷിതയുടെ പുതിയ കഥകളുടെ സമാഹാരം.

ഉള്ളടക്കം

 1. പൊരുള്‍
 2. ശിവേന സഹനര്‍ത്തനം
 3. ലോകത്തിനു് ചില വിടവുകള്‍
 4. ശ്രേഷ്ഠമായ ചില നുണകള്‍
 5. പകരം ഒരാള്‍
 6. ആത്മാവിന്റെ ഓരോരോ വ്യഥകള്‍
 7. കഥാവശേഷന്‍
 8. തഥാഗത
 9. ചന്ദോബദ്ധം
 10. നിലാവിന്റെ നാട്ടില്‍
 11. അനുബന്ധം-പുറം

ഘോഷയാത്രയില്‍ തനിയെ ജനുവരി 17, 2007

Posted by കെവി in ഒ വി വിജയന്‍, ലേഖനം.
1 comment so far

ഘോഷയാത്രയില്‍ തനിയെഈശ്വരന്റെ വെളിപാടു് ഒരു മാദ്ധ്യമത്തിലൂടെ മാത്രമേ ഭൂമിയിലെത്തിയുള്ളു എന്നു പറയുമ്പോഴാണു് നാം ഫലിതത്തില്‍ ചെന്നടിയുന്നതു്. പ്രപഞ്ചമനസ്സു് അല്ലെങ്കില്‍ അരൂപിയായ ഈശ്വരന്‍ എന്ന ഒന്നു് ഉണ്ടെങ്കില്‍ അതു മനുഷ്യന്റെയും മൃഗത്തിന്റെയും ഉള്ളുകളില്‍ സദാ തൊട്ടു വിളിച്ചുകൊണ്ടിരുന്നിരിക്കണം. ഈ അഖണ്ഡമനസ്സിന്റെ അറിവുകള്‍ ഓരോ ഗോത്രത്തിലേക്കും ഇറങ്ങിവന്നിരിക്കണം. ചരിത്രത്തിനു് തെളിവുള്ള ഘട്ടങ്ങളില്‍ മാത്രമല്ല, എല്ലായിടത്തും. ഇന്നലെ മാത്രമല്ല, ഇന്നും. അതു് ഇന്നോടെ അവസാനിച്ചുവെന്നു പറയുന്നതും മൌഢ്യമായിരിക്കും.

ഒ. വി. വിജയന്‍

ഇവിടെ എന്താണു സംഭവിക്കുന്നതു്…..?
ഇവിടെ –
മനുഷ്യന്‍ ക്രൂരതയെ പുണരുന്നതു് ഈശ്വരനാമം ഉരുവിട്ടുകൊണ്ടാണു്.
ഇവിടെ-
മനുഷ്യന്‍ രാഷ്ട്രീയംകൊണ്ടും മതംകൊണ്ടും ജീവിതത്തെ വരിഞ്ഞുമുറുക്കി ശൂന്യത്തിന്മേല്‍ കെട്ടിത്തൂക്കുന്നു. സ്വന്തം അറിവുകളുടെ അടിച്ചമര്‍ത്തലിലൂടെ ശാസ്ത്രം അന്ധവിശ്വാസമായി തരംതാഴുന്നു. ഫാഷിസത്തിന്റെ ആഭിചാരത്തിലൂടെ മനുഷ്യന്റെ ഭാഷ കലക്കിക്കളയുന്നു-
ദേശം നുറുക്കിക്കളയുന്നു…
ഈ ലോകം ഇങ്ങനെയായതെന്തുകൊണ്ടു്?

അറിവിന്റെ വിനയത്തോടെ ജീവിതത്തിന്റെ നൈസര്‍ഗിക കാരുണ്യത്തെ മനസ്സിലേക്കാവാഹിക്കുന്ന ഒ.വി.വിജയന്‍ എന്ന മനുഷ്യസ്നേഹിയുടെ വിശുദ്ധചിന്തകളാണു് ഈ പുസ്തകം.

ഉള്ളടക്കം

 1. ഘോഷയാത്രയില്‍ തനിയെ
 2. അവര്‍ക്കും പിന്നിലുള്ളവര്‍
 3. നിരാശയുടെ നാന്ദികള്‍
 4. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര സമസ്യ
 5. മൂന്നാം തലമുറയുടെ ചേരിചേരാനയം
 6. രതിസുഖസാരേ
 7. ഇസ്ലാമും ഭാരതത്തിന്റെ വിമോചനവും
 8. എവാക്സിന്റെ കാര്യം
 9. അഭിജാതമായ ശൂദ്രിമ
 10. പള്ളിയുടെ മുറിവുകള്‍
 11. അവഗണിക്കപ്പെടുന്ന വഴിത്തിരിവു്
 12. പരിണാമത്തിലെ പടുവിത്തുകള്‍
 13. ഹിരോഷിമയുടെ ശ്രാദ്ധം
 14. ഹാസ്യചിത്രകാരന്റെ വിജ്ഞാപനം
 15. കാര്‍ട്ടൂണിസ്റ്റിന്റെ പണിപ്പുര

മോക്ഷാര്‍ത്ഥം ജനുവരി 15, 2007

Posted by കെവി in കഥകള്‍, സി വി ശ്രീരാമന്‍.
add a comment

മോക്ഷാര്‍ത്ഥംസി. വി. ശ്രീരാമന്‍

ഒരു ജീനിയസ്സിന്റെ സ്പര്‍ശമുണ്ടു് സി.വി.ശ്രീരാമന്റെ ഓരോ കഥയിലും. ഭാരതീയമായ ഉള്‍ക്കാഴ്ചയും അപാരമായശാന്തതയും ലിറിക്കല്‍ സംഗീതവും ഊര്‍ജ്ജമാക്കുന്ന ഭാഷയാണു് അദ്ദേഹത്തിന്റേതു്. ഓരോ കഥയും അനുഭൂതിയാക്കിമാറ്റുന്ന കരവിരുതും ശില്പചാതുര്യവും ഇതരകഥാകൃത്തുക്കളില്‍നിന്നു് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. ദാര്‍ശനികമായ അന്വേഷണവും നിശ്ശബ്ദസംഗീതവും സമന്വയിക്കുന്ന, സ്നാനഘട്ടങ്ങളുടെയും തീര്‍ത്ഥസ്ഥലികളുടെയും ദൃശ്യചാരുതകളില്‍ രചിക്കപ്പെട്ട സി.വി.ശ്രീരാമന്റെ പ്രശസ്തകഥകള്‍ സമാഹരിച്ചിരിക്കുകയാണു് ഇതില്‍.

ചിദംബരം
സൂനി മാ
അനായാസേന മരണം
കണ്ണകി
തീര്‍ത്ഥക്കാവടി
ഇരിക്കപ്പിണ്ഡം
ക്ഷുരസ്യധാരാ
വിട
മോചനം
ഇനി ഋഷികേശിലേക്കില്ല
ശയനപ്രദക്ഷിണം
പാമ്പന്‍പാലത്തിനും മുമ്പു്
ചുഴലിയില്‍

എന്നിവയാണു് ഈ പുസ്തകത്തിലെ കഥകള്‍.

കാടിന്റെ സംഗീതം ഒക്ടോബര്‍ 5, 2006

Posted by കെവി in കഥകള്‍, സാറാ ജോസഫ്.
add a comment

സാറാ ജോസഫ്368.jpg

ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും സ്നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന കഥകള്‍. മനപ്രകൃതിയും പ്രകൃതിമനസ്സും ഒരേ താളലയത്തിലേക്കു് സമ്മേളിക്കുന്ന നവ്യാനുഭൂതി ഓരോ കഥയും പ്രദാനം ചെയ്യുന്നു. സാറാ ജോസഫിന്റെ സര്‍ഗ്ഗപ്രതിഭയുടെ പ്രവാഹതേജസ്സുകളാണു് ഈ കഥകള്‍.

ഈ പതിപ്പിലെ കഥകള്‍:

 1. കാടിന്റെ സംഗീതം
 2. താഴ്‍വര
 3. ചിതലുകള്‍
 4. ആകാശം
 5. കാടക്കിളികള്‍
 6. തീവീഴ്ച
 7. സായാഹ്നം
 8. മഴ
 9. സമവൃത്തങ്ങള്‍
 10. നിശ്ശബ്ദത
 11. ഒരു രാത്രി അനേകം രാത്രികള്‍
 12. ജ്വാല
 13. ഒരു ഉച്ചയ്ക്കുശേഷം
 14. തീര്‍ത്ഥാടനം
 15. സ്വപ്നത്തിന്റെ തൂവലുകള്‍
 16. ട്രെയ്ന്‍

1979