മുതലലായനി 100% മുതല സെപ്റ്റംബര്‍ 14, 2006
Posted by കെവി in ജി. ആര്‍. ഇന്ദുഗോപന്‍, നോവല്‍.trackback
ജി. ആര്‍. ഇന്ദുഗോപന്‍
കേരളത്തിന്റെ തെക്കു്, പുഴയുടെ തീരത്തു് ഒരു ഗ്രാമം. പുഴയില്‍ സര്‍ക്കാര്‍ മുതലകളെ വളര്‍ത്തുന്നു. പുഴയ്ക്കു് അക്കരെയുള്ള കാടു് സംരക്ഷിക്കാന്‍, കാട്ടുകൊള്ളക്കാരെ തടയാനാണത്രേ ഇതു്. പക്ഷേ, മുതലകള്‍ ഇക്കരെയുള്ള ജനങ്ങളെ പിടിച്ചുതിന്നുതുടങ്ങുന്നു.
പ്രകൃതിക്കും ജീവിതത്തിനുമിടയ്ക്കു് കുറേ മനുഷ്യര്‍. ആഗോളവത്കരണത്തിന്റെ മുതലമുഖങ്ങള്‍ വാ പിളര്‍ക്കുന്ന പരിസരം. തലമുറകള്‍ താണ്ടിയ ഒരു വലിയ തറവാടിനെ മുതലകള്‍ ഛിന്നഭിന്നമാക്കുന്നു. മുതലകളെ കേന്ദ്രകഥാപാത്രമാക്കി ആദ്യമായി ഒരു മലയാള നോവല്‍.