സ്വാഗതം
ബഹ്രൈന്‍ മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത! മലയാളം പുസ്തകങ്ങള്‍ വായിയ്ക്കുവാന്‍ ഇനി വേറെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല. ഒരു വിളിപ്പാടകലെ മാത്രം ഞങ്ങള്‍, നിങ്ങളിഷ്ടപ്പെടുന്ന പുസ്തകങ്ങളുമായി, നിങ്ങളുടെ വിളിയ്ക്കു കാതോര്‍ത്തിരിക്കുന്നു. പറഞ്ഞാല്‍ മതി ഏതു പുസ്തകം എന്ന്, നിങ്ങളുടെ വീട്ടുപടിയ്ക്കലെത്തിച്ചു തരും.
ഈ മനസ്സു മരവിച്ച ജീവിതത്തിനിടയില്‍ ഇത്തിരി മാനസികോല്ലാസത്തിനു വായന നല്ലതാണെന്നു തോന്നിയതിനാല്‍, 2006 മാര്‍ച്ചുമാസം ആദ്യവാരം ഞങ്ങള്‍ ആരംഭിച്ച സംരംഭമാണു്, അഞ്ജലി ഗ്രന്ഥശാല.
നിങ്ങളുടെ വീട്ടിലേയ്ക്കു പുസ്തകങ്ങളെത്തിയ്ക്കുന്നു എന്നതാണു് ഈ ഗ്രന്ഥശാലയുടെ പ്രത്യേകത.
നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ഈ താളുകളില്‍ പ്രസിദ്ധീകരിക്കുമെന്നതും ഒരു പ്രത്യേകതയാണു്.
ഗ്രന്ഥശാലയില്‍ വരിക്കാരാകുന്നതിന് 39053753 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.
നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
അഞ്ജലി ഗ്രന്ഥശാല പ്രവര്‍ത്തകര്‍
malayalam books in bahrain. novels short stories poems articles biographies etc